പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്‍വീസില്‍ ജോലി നേടാൻ സുവർണ്ണാവസരം |  9,000+ ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം | കേരളത്തിലും ഒഴിവുകൾ

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷ യാണിത്.

ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പായ ‘സി’ നോൺ-ഗസറ്റഡ്, വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺ മെന്റിന്റെ ഓഫീസുകൾ, വിവിധ സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ എന്നിവയിലേക്കൊ ക്കെയാണ് നിയമനം ലഭിക്കുക.

ഇത്തവണ 9,000+ ൽ കൂടുതൽ ഒഴിവുകൾ ആണുള്ളത്. ( ഒഴിവുകൾ ഇനിയും കൂടാനാണ് സാധ്യത)

യോഗ്യത: പത്താം ക്ലാസ് (SSLC) അതിൽ കൂടുതൽ യോഗ്യതയുള്ള വർക്കും (ഉദാ: ഡിഗ്രി/പിജി) അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ ₹18,000 മുതൽ ₹22,000 രൂപ വരെ  ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

മൂന്നു വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. പിന്നീട് പ്രൊമോഷൻ വഴി ഉയർന്ന തലങ്ങളിലേക്കും എത്തിച്ചേരാൻ ഈ പരീക്ഷ അവസരം ഒരുക്കുന്നു.

രണ്ടു-മൂന്ന് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ് നടത്തുക. (മലയാളത്തിലും പരീക്ഷ എഴുതാം)

അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾ ക്കും SC/ST വിഭാഗക്കാർക്കും വിമുക്‌ത ഭടന്മാർക്കും, ഭിന്ന ശേഷിക്കാർക്കും ഫീസില്ല.

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും  ലിങ്ക്  സന്ദർശിക്കുക👇🏻

https://ssc.nic.in/

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 21 (21/03/2021)

പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം വരാനില്ല. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.